Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cheater Friend

ബിട്ടു ചതിയൻ സുഹൃത്തെന്ന് രാഹുൽ; രാജ്യത്തിന്‍റെ ശത്രുവെന്ന് മറുപടി


ന്യൂ​​​​ഡ​​​​ൽ​​​​ഹി: പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ​​​​നി​​​​ന്നു സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്യ​​​​പ്പെ​​​​ട്ട എം​​​​പി​​​​മാ​​​​രു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​നിടെ, ലോ​​​​ക്സ​​​​ഭാ പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യും കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യും മു​​​​ൻ കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​വു​​​​മാ​​​​യി​​​​രു​​​​ന്ന ര​​​​വ​​​​നീ​​​​ത് ബി​​​​ട്ടു​​​​വും ത​​​​മ്മി​​​​ൽ വാ​​​​ക്കു​​​​ത​​​​ർ​​​​ക്കം.

ബി​​​​ട്ടു​​​​വി​​​​നെ ച​​​​തി​​​​യ​​​​നാ​​​​യ സു​​​​ഹൃ​​​​ത്ത് എ​​​​ന്നു​​​​വി​​​​ളി​​​​ച്ച് രാ​​​​ഹു​​​​ൽ കൈ​​​​കൊ​​​​ടു​​​​ത്ത​​​​പ്പോ​​​​ൾ രാ​​​​ജ്യ​​​​ദ്രോ​​​​ഹി​​​​യെ​​​​ന്ന് ബി​​​​ട്ടു തി​​​​രി​​​​ച്ചു​​​​വി​​​​ളി​​​​ച്ചു.

ചൊ​​​​വ്വാ​​​​ഴ്ച സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്യ​​​​പ്പെ​​​​ട്ട എം​​​​പി​​​​മാ​​​​ർ സ​​​​ഭാ ക​​​​വാ​​​​ട​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന ധ​​​​ർ​​​​ണ​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് സ​​​​മ്മേ​​​​ള​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മു​​​​ന്പ് എ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ൽ.

പാ​​​​ല​​​​മെ​​​​ന്‍റി​​​​ലേക്കെ​​​​ത്തി​​​​യ ബി​​​​ട്ടു എം​​​​പി​​​​മാ​​​​രെ നോ​​​​ക്കി "യു​​​​ദ്ധം ജ​​​​യി​​​​ച്ച​​​​വ​​​​രെ​​​​പ്പോ​​​​ലെ ഇ​​​​രി​​​​ക്കു​​​​ന്നു’ എ​​​​ന്നു പ​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ "ഇ​​​​താ ച​​​​തി​​​​യ​​​​ൻ ന​​​​ട​​​​ക്കു​​​​ന്നു, അ​​​​യാ​​​​ളു​​​​ടെ ന​​​​ട​​​​ത്ത​​​​ത്തി​​​​ന്‍റെ വേ​​​​ഗ​​​​ത നോ​​​​ക്കൂ’എ​​​​ന്നു പ​​​​റ​​​​ഞ്ഞു​​​​കൊ​​​​ണ്ട് രാ​​​​ഹു​​​​ൽ കൈ​​​​കൊ​​​​ടു​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ച്ചു.

എ​​​​ന്നാ​​​​ൽ"കോ​​​​ണ്‍ഗ്ര​​​​സ് രാ​​​​ജ്യ​​​​ത്തെ വി​​​​റ്റു’വെ​​​​ന്നു പ​​​​രി​​​​ഹ​​​​സി​​​​ച്ചു​​​​കൊ​​​​ണ്ട് രാ​​​​ഹു​​​​ലി​​​​ന് കൈ​​​​കൊ​​​​ടു​​​​ക്കാ​​​​തെ ബി​​​​ട്ടു പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​നു​​​​ള്ളി​​​​ലേ​​​​ക്കു ക​​​​യ​​​​റി​​​​പ്പോ​​​​യി. കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​വും പ​​​​ഞ്ചാ​​​​ബ് മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ ബി​​​​യാ​​​​ന്ത് സിം​​​​ഗി​​​​ന്‍റെ ചെ​​​​റു​​​​മ​​​​ക​​​​നാ​​​​ണ് ര​​​​വ​​​​നീ​​​​ത് ബി​​​​ട്ടു.

നേ​​​​ര​​​​ത്തേ ലു​​​​ധി​​​​യാ​​​​ന, അ​​​​ന​​​​ന്ത്പു​​​​ർ സാ​​​​ഹി​​​​ബ് മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു കോ​​​​ണ്‍ഗ്ര​​​​സ് ടി​​​​ക്ക​​​​റ്റി​​​​ൽ ലോ​​​​ക്സ​​​​ഭ​​​​യി​​​​ലേ​​​​ക്ക് വി​​​​ജ​​​​യി​​​​ച്ചി​​​​രു​​​​ന്നു. 2021ൽ ​​​​കോ​​​​ണ്‍ഗ്ര​​​​സ് സ​​​​ഭാ ക​​​​ക്ഷി നേ​​​​താ​​​​വാ​​​​യി​​​​രു​​​​ന്ന ബി​​​​ട്ടു 2024ലെ ​​​​പൊ​​​​തു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്പാ​​​​ണ് കോ​​​​ണ്‍ഗ്ര​​​​സ് വി​​​​ട്ട് ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന​​​​ത്.

Latest News

Up